ഇന്‍ഡ്യന്‍ തൊഴിലാളി വാര്‍ത്താ പോര്‍ട്ടല്‍ ഡോ. ജി. സഞ്ജീവ റെഡ്ഡി ഉത്ഘാടനം ചെയ്തു. - INTUC

ഇന്‍ഡ്യന്‍ തൊഴിലാളി വാര്‍ത്താ പോര്‍ട്ടല്‍ ഡോ. ജി. സഞ്ജീവ റെഡ്ഡി ഉത്ഘാടനം ചെയ്തു.

ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ആരംഭിച്ച ഇന്‍ഡ്യന്‍ തൊഴിലാളി വാര്‍ത്താപോര്‍ട്ടല്‍ ഡോ. സഞ്ജീവ റെഡ്ഡി ഹൈദ്രാബാദില്‍ ഉത്ഘാടനം ചെയ്തു.

രാജ്യത്തെ വിവിധ തൊഴിലാളി വിഷയങ്ങളും, വ്യവസായ സാമ്പത്തിക വിഷയങ്ങളും, ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളും സമൂഹമദ്ധ്യത്തില്‍ കൊണ്ടുവരുവാനും ഐ.എന്‍.റ്റി.യു.സി.യ്ക്ക് ശക്തി പകരുവാനും ഈ വാര്‍ത്താപോര്‍ട്ടലിന് കഴിയണമെന്ന് പോര്‍ട്ടല്‍ ഉത്ഘാടനം ചെയ്തുകൊണ്ട് ഡോ. ജി. സഞ്ജീവ റെഡ്ഡി അഭിപ്രായപ്പെട്ടു.

ഐ.എന്‍.റ്റി.യു.സി. പ്രവര്‍ത്തനത്തില്‍ പല കാര്യങ്ങള്‍ക്കും മാതൃകയായി മാറിയിട്ടുള്ള കേരള ഐ.എന്‍.റ്റി.യു.സി. ഈ വിഷയത്തിലും മാതൃകയായി മാറുകയാണ്. സമൂഹമാദ്ധ്യമങ്ങളുടെ പ്രചാരം വര്‍ദ്ധിച്ചിരിക്കുന്ന കാലഘട്ടത്തില്‍ സന്ദര്‍ഭോജിതമായി ഈ ദൗത്യം ഏറ്റെടുത്ത സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെയും, സഹപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം അറിയിച്ചു.

ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റും, ഇന്‍ഡ്യന്‍ തൊഴിലാളി മാഗസിന്‍ മാനേജിംഗ് എഡിറ്ററുമായ ശ്രീ. ആര്‍. ചന്ദ്രശേഖരന്റെയും, സംസ്ഥാന ജനറല്‍ സെക്രട്ടറിയും മാഗസിന്‍ ചീഫ് എഡിറ്ററുമായ ശ്രീ. വി.ജെ. ജോസഫിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു വാര്‍ത്താ പോര്‍ട്ടലിന്റെ ഉത്ഘാടനം.

ഇന്‍ഡ്യന്‍ തൊഴിലാളി മാഗസിന്റെ കോപ്പി തദവസരത്തില്‍ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ ഡോ. ജി. സഞ്ജീവ റെഡ്ഡിക്ക് സമര്‍പ്പിച്ചു.

Recommended For You

About the Author: INTUC State Committee