യു.ഡി.എഫ് പ്രകടന പത്രികാ രൂപീകരണ സമിതി മുമ്പാകെ ഐ.എന്‍.റ്റി.യു.സി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു - INTUC

യു.ഡി.എഫ് പ്രകടന പത്രികാ രൂപീകരണ സമിതി മുമ്പാകെ ഐ.എന്‍.റ്റി.യു.സി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

യു.ഡി.എഫ് പ്രകടന പത്രികാ രൂപീകരണ സമിതി മുമ്പാകെ ഐ.എന്‍.റ്റി.യു.സി. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

 

ډ  ഏതൊരു തൊഴിലാളിയുടെയും മിനിമം വേതനം 1200 രൂപയായി നിശ്ചയിക്കുമെന്നും.

ډ  ആശ, അങ്കണവാടി, എന്‍.എച്ച്.എം, പാലിയേറ്റീവ് കെയര്‍, സാക്ഷരതാ പ്രേരക്ക്, സ്കൂള്‍ പാചക തൊഴിലാളികള്‍ എന്നീ സ്കീം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ വേതനം അനുവദിക്കുമെന്നും, 5 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്തുമെന്നും,

ډ  കേരളാ മോഡല്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുമെന്നും,

ډ  പരമ്പരാഗത വ്യവസായങ്ങളെ കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ പരിധിയില്‍ കൊണ്ടുവരുമെന്നും,

ډ  പ്ലാന്‍റേഷന്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നും, ഇ.എസ്.ഐ. ഉം, ഭവന പദ്ധതിയും, വിദ്യാഭ്യാസ പദ്ധതിയും നടപ്പാക്കുമെന്നും,

ډ  സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്നും, മാതൃകാ സ്ഥാപനങ്ങളായി പ്രവര്‍ത്തിപ്പിക്കുമെന്നും,

ډ  സ്വകാര്യ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ തൊഴില്‍ ചൂഷണം അവസാനിപ്പിക്കുമെന്നും, ന്യായമായ വേതനവും ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുമെന്നും,

ډ  മത്സ്യമേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും,

ډ  ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍റ്സും, യന്ത്രവല്‍ക്കരണവും മൂലം തൊഴില്‍ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടുന്ന തൊഴിലാളികള്‍ക്ക് സഹായകരമാകുന്ന പദ്ധതിക്ക് രൂപം കൊടുക്കുമെന്നും,

ډ  ആധുനിക തൊഴില്‍ മേഖലയായ ജിഗ് വര്‍ക്കേഴ്സ്, പ്ലാറ്റ് ഫോം വര്‍ക്കേഴ്സ് എന്നിവരുടെ സേവന-വേതന വ്യവസ്ഥകളും ആനൂകൂല്യങ്ങളും ഉറപ്പ് വരുത്തുംവിധം നിയമനിര്‍മ്മാണം നടത്തി നടപ്പാക്കുമെന്നും,

ډ  ഐ.ടി മേഖലയിലെ തൊഴില്‍ ചൂഷണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും,

ډ കയര്‍, കൈത്തറി മേഖലകളില്‍ നടപ്പാക്കിയിരിക്കുന്ന ആശ്വാസവേതന പദ്ധതി ഇതര പരമ്പരാഗതമേഖലകളിലും നടപ്പാക്കുമെന്നും പ്രകടപത്രികയിലൂടെ പ്രഖ്യാപിക്കണമെന്ന് ഐ.എന്‍.റ്റി.യു,സി ആവശ്യപ്പെട്ടു.

2026 മാര്‍ച്ച് 7 ന് രാവിലെ പ്രകടന പത്രികാ രൂപീകരണ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ബെന്നി ബഹന്നാന്‍ എം.പി.യും ആയി നടന്ന ചര്‍ച്ചയില്‍ സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍, ജനറല്‍ സെക്രട്ടറിമാരായ പി.ജെ. ജോയി എക്സ്. എം.എല്‍.എ, വി.ജെ. ജോസഫ്, എസ്. പ്രദീപ് കുമാര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി.ആര്‍. പ്രതാപന്‍ എന്നിവരും പങ്കെടുത്തു.

Recommended For You

About the Author: INTUC State Committee