വൈക്കം പട്ടണത്തെ ഇളക്കിമറിച്ച് ഐ.എന്‍.റ്റി.യു.സി. കോട്ടയം ജില്ലാ സമ്മേളനം വളരെ ആവേശപൂര്‍വ്വം നടന്നു. നവംബര്‍ 13 ന് വൈകുന്നേരം ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനത്തിന് സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍, ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ്, ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ശ്രീമതി കൃഷ്ണവേണി ജി. ശര്‍മ്മ എന്നിവരും മറ്റ് സംസ്ഥാന ജില്ലാ നേതാക്കളും നേതൃത്വം നല്‍കി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നടപടികള്‍ ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ വേതനം മിനിമം കൂലിയായി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം നടപ്പിലാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശിഖ സഹിതം ഉടന്‍ വിതരണം ചെയ്യുക, കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക, സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക, ഇ.എസ്.ഐ, പ്രൊവിഡന്‍റ് ഫണ്‍്, ബോണസ്സ് ശമ്പള പരിധികള്‍ ഉയര്‍ത്തുക, അംഗനവാടി, ആശ, എന്‍.എച്ച്.എം., പാലിയേറ്റീവ് കെയര്‍, സ്കൂള്‍ പാചക തൊഴിലാളികള്‍ എന്നീ വിഭാഗം തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, യന്ത്രവല്‍ക്കരണം മൂലം തൊഴിലും, വരുമാനവും നഷ്ടമാകുന്ന കയറ്റിറക്ക് തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുക, പ്ലാന്‍റ്റേഷന്‍ തൊഴിലാളികള്‍ക്ക് ജീവിക്കാനാവശ്യമായ വേതനവും, പാര്‍പ്പിട സൗകര്യങ്ങളും ഉറപ്പ് വരുത്തുക, മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ക്കെതിരായ കരിനിയമങ്ങള്‍ പിന്‍വലിക്കുക, ആധുനിക അടിമത്വ സമ്പ്രദായ തൊഴില്‍ കരാര്‍വല്‍ക്കരണം ഉപേക്ഷിക്കുക, തൊഴിലാളികള്‍ക്ക് സ്ഥിരം നിയമനം നല്‍കുക, പരമ്പരാഗത മേഖലയില്‍ ആശ്വാസവേതന പദ്ധതി നടപ്പിലാക്കുക, മിനിമം വേതനം നടപ്പിലാക്കുന്നത് കോടതിയിലൂടെ തടയുന്ന തൊഴിലുടമകളുടെ നീക്കങ്ങളെ ചെറുക്കുക, പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിച്ച് പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, പ്രൊവിഡന്‍റ് ഫണ്‍് പെന്‍ഷന്‍ ഏറ്റവും കുറഞ്ഞത് 7000/ രൂപയായി നിശ്ചയിക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിയമം അനുശാസിക്കുന്ന തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ തൊഴിലാളികള്‍ ഉച്ചത്തില്‍ ഉയര്‍ത്തി.

റാലി സമ്മേളന നഗരിയില്‍ എത്തിയപ്പോള്‍ ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ സര്‍വ്വശ്രീ. കെ.സി. ജോസഫ് എം.എല്‍.എ., ജോസഫ് വാഴയ്ക്കന്‍, ഡി.സി.സി. പ്രസിഡന്‍റ് നാട്ടകം സുരേഷ്, ഐ.എന്‍.റ്റി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണവേണി ജി. ശര്‍മ്മ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.

