കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.

ഐ.എന്‍.റ്റി.യു.സി വയനാട് ജില്ലാ റാലിയുടെയും സമ്മേളനത്തിന്‍റെയും ഭാഗമായി നവംബര്‍ 27 ന് കല്‍പ്പറ്റയില്‍ ആര്യാടന്‍ മുഹമ്മദ് നഗറില്‍ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തോട്ടം തൊഴിലാളികളുടെ കൂലി ശരിയായി നിശ്ചയിക്കപ്പെടുന്നില്ല. സംസ്ഥാനത്തെ ഏതൊരു തൊഴിലാളിയുടെയും മിനിമം വേതനം 600 രൂപയായിരിക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി അത് നടപ്പിലാക്കുന്നില്ല. തൊഴിലാളികള്‍ക്ക് നിയമപ്രകാരം നല്‍കേണ്ട ഭവനം നല്‍കുന്നില്ല. തൊഴില്‍മേഖല ആകെ ആധുനിക അടിമത്വത്തിലേയ്ക്ക് നയിക്കപ്പെടുകയാണ് ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

ജില്ലാ പ്രസിഡന്‍റ് പി.പി. ആലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. സുരേഷ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ. റെജി, സംസ്ഥാന സെക്രട്ടറി സി. ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, സി.പി. വര്‍ഗ്ഗീസ്, നജീബ് കരണി, രാധാരാമസ്വാമി, എന്‍.എസ്സ്. ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.
