ഐ.എന്‍.റ്റി.യു.സി.ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടി അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ അഭിപ്രായപ്പെട്ടു. ഐ.എന്‍.റ്റി.യു.സി. പത്തനംതിട്ട ജില്ലാ റാലിയും സമ്മേളനവുമായി ബന്ധപ്പെട്ട് നവംബര്‍ 14 ന് നടന്ന ജില്ലാ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ ശക്തിയിലാണ് ഗാന്ധിജിയും, നെഹ്റുവും, സര്‍ദ്ദാര്‍ പട്ടേലും, ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തിയത്. തൊഴിലാളികളുടെ പിന്തുണ ഉണ്ടായിരുന്നപ്പോഴെല്ലാം കോണ്‍ഗ്രസ്സിന് ശക്തിയുണ്ടായിരുന്നു. തൊഴിലാളി പിന്തുണ ശക്തമായിരുന്നപ്പോള്‍ ജാതി-മത ശക്തികള്‍ക്ക് വളരാന്‍ സാഹചര്യമില്ലായിരുന്നു. പ്രൊഫ. പി.ജെ. കുര്യന്‍ ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ്സ് പ്രതിപക്ഷത്തായപ്പോള്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ നേതാവായി ഇന്ദിരാഗാന്ധി നിയോഗിച്ചത് ഐ.എന്‍.റ്റി.യു.സി. നേതാവായിരുന്ന സി.എം. സ്റ്റീഫനെയാണ്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കോണ്‍ഗ്രസ്സിന് സര്‍വ്വപ്രതോപത്തോടെ തിരിച്ചുവരണമെങ്കില്‍ തൊഴിലാളികളെയും, ഐ.എന്‍.റ്റി.യു.സി.യെയും വിശ്വാസത്തിലെടുക്കാനും അര്‍ഹമായ അംഗീകാരം അവര്‍ക്ക് നല്‍കുവാനും പാര്‍ട്ടി തയ്യാറാകണം.

ജില്ലാ പ്രസിഡന്‍റ് മലയാലപ്പുഴ ജ്യോതിഷ്കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.

ഡി.സി.സി. പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍, ഐ.എന്‍.റ്റി.യു.സി. നേതാക്കളായ സര്‍വ്വശ്രീ. എ. ഷംസുദ്ദീന്‍, ഹരികുമാര്‍ പൂതങ്കര, ആര്‍. സുകുമാരന്‍ നായര്‍, പി.കെ. ഗോപി, എന്‍. ജയകുമാര്‍, സതീഷ് ചാത്തന്‍ങ്കരി, എ.ജി. ആനന്ദന്‍ പിള്ള, ജി. ശ്രീകുമാര്‍, പി.കെ. ഇക്ബാല്‍, നിഖില്‍ ചെറിയാന്‍, എം.സി. റോയി, അങ്ങാടിക്കല്‍ വിജയകുമാര്‍, എം.ആര്‍. ശ്രീധരന്‍, ജെ.സി. അലക്സ്, ഗ്രേസി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
