
കേരള ഐ.എന്‍.റ്റി.യു.സി. സ്ഥാപക നേതാവ് അന്തരിച്ച കെ. കരുണാകരന്‍റെ 104-ാം ജന്‍മദിനം ജൂലൈ 5 ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ (കെ. കരുണാകരന്‍ സ്മാരക ഐ.എന്‍.റ്റി.യു.സി. മന്ദിരം) സമുചിതമായി ആചരിച്ചു.

ഓഫീസിനുള്ളില്‍ ഒരുക്കിയ കെ. കരുണാകരന്‍റെ ഛായാചിത്രത്തിനുമുമ്പില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ശ്രീ. വി.ആര്‍. പ്രതാപന്‍ നിലവിളക്ക് കൊളുത്തി. ശ്രീ. വി.ജെ. ജോസഫ് ജന്‍മദിനപ്രഭാഷണം നടത്തി. ചടങ്ങില്‍ പങ്കെടുത്തവര്‍ ചിത്രത്തിന് മുമ്പില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് അദ്ദേഹത്തിന്‍റെ പാവനസ്മരണക്ക് മുമ്പില്‍ നമസ്കരിച്ചു.

സ്വാതന്ത്ര്യസമര സേനാനി, തൊഴിലാളി സമരനേതാവ്, ഐ.എന്‍.റ്റി.യു.സി. സ്ഥാപകന്‍, മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗം, നിയമസഭാംഗം, ഡി.സി.സി. പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി, ലോകസഭാംഗം, കേന്ദ്രമന്ത്രി എല്ലാമെല്ലാമായി ലീഡര്‍ എന്ന പേരിനും അര്‍ഹനായി.

കര്‍മ്മധീരന്‍ കരുണാകരന്‍ ഇന്നും ജീവിക്കുന്നു….
തൊഴിലാളി മനസ്സുകളില്‍…..
