ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനം ശ്രീ. രാഹുല്‍ ഗാന്ധി MP - INTUC

ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനം ശ്രീ. രാഹുല്‍ ഗാന്ധി MP

തിരുവനന്തപുരത്ത് പണിപൂര്‍ത്തിയായ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് (കെ. കരുണാകരന്‍ സ്മാരക ഐ.എന്‍.റ്റി.യു.സി. മന്ദിരം) കോണ്‍ഗ്രസ്സ് നേതാവ് ശ്രീ. രാഹുല്‍ ഗാന്ധി എം.പി 2022 മെയ് 3 ന് ഉത്ഘാടനം ചെയ്യുമെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന അദ്ധ്യക്ഷനും ആയ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ പത്രദൃശ്യ മാദ്ധ്യമ സമ്മേളനത്തിലൂടെ അറിയിച്ചു.

ഐ.എന്‍.റ്റി.യു.സി. ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയോടൊപ്പം നടക്കുന്ന ഐ.എന്‍.റ്റി.യു.സി.യുടെ പ്ലാറ്റിനം ജൂബിലി ആഘോഷവും ശ്രീ. രാഹുല്‍ ഗാന്ധി ഉത്ഘാടനം ചെയ്യും. ഈ ഉത്ഘാടന സമ്മേളനങ്ങളില്‍ സര്‍വ്വശ്രീ ഡോ. ജി. സഞ്ജീവ റെഡ്ഡി, എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍, വി.ഡി. സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളും മറ്റ് ഐ.എന്‍.റ്റി.യു.സി. കേന്ദ്ര-സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Recommended For You

About the Author: INTUC State Committee