INTUC പ്ലാറ്റിനം ജൂബിലി ആഘോഷം കേരളത്തില്‍ - INTUC

INTUC പ്ലാറ്റിനം ജൂബിലി ആഘോഷം കേരളത്തില്‍

ഇന്‍ഡ്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ (INTUC) പ്ലാറ്റിനം ജൂബിലി ആഘോഷം 2022 മെയ് 3 ന് തിരുവനന്തപുരത്ത് നടക്കുമെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന അദ്ധ്യക്ഷനും ആയ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ പത്രദൃശ്യ മാദ്ധ്യമ സമ്മേളനത്തിലൂടെ അറിയിച്ചു.


മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശത്താല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 1920 ല്‍ രൂപീകരിച്ച ആള്‍ ഇന്‍ഡ്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സ് (AITUC) ക്വിറ്റ് ഇന്‍ഡ്യാ സമരകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ തട്ടിയെടുത്തു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുശേഷം 1947 മെയ് 3 ന് ഗാന്ധിജിയുടെ അനുഗ്രഹത്തോടെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ അദ്ധ്യക്ഷതയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മുഖ്യ പ്രഭാഷണത്തില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജെ.ബി. കൃപലാനി കചഠഡഇ രൂപീകരണ സമ്മേളനം ഉത്ഘാടനം ചെയ്തു. ഈ സംഘടനയുടെ 75-ാം സ്ഥാപകദിനമായ 2022 മെയ് 3 പ്ലാറ്റിനം ജൂബിലി ആയി INTUC ആഘോഷിക്കുമെന്ന് ശ്രീ. ചന്ദ്രശേഖരനും, തമ്പി കണ്ണാടനും, ആര്‍.എം. പരമേശ്വരനും, വി.ജെ. ജോസഫും, വി.ആര്‍. പ്രതാപനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടൊപ്പം ഐ.എന്‍.റ്റി.യു.സി. ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയും തിരുവനന്തപുരത്ത് നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Recommended For You

About the Author: INTUC State Committee