ഐ.എന്‍.റ്റി.യു.സി. നെഹ്റു അനുസ്മരണം - INTUC

ഐ.എന്‍.റ്റി.യു.സി. നെഹ്റു അനുസ്മരണം

തൊഴിലാളി നേതാവും, കറകളഞ്ഞ സോഷ്യലിസ്റ്റും, തൊഴിലാളി സ്നേഹിയും, ഐ.എന്‍.റ്റി.യു.സി. രൂപീകരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ 58-ാം ചരമദിന അനുസ്മരണം മെയ് 27 ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ നടന്നു.

വി.ജെ. ജോസഫ്, വി.ആര്‍. പ്രതാപന്‍, വി. ഭുവനചന്ദ്രന്‍ എന്നിവരും നിരവധി തൊഴിലാളി നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

നെഹ്റുവിന്‍റെ പ്രധാന ജീവിതസംഭവങ്ങളും, തൊഴിലാളികള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളും വിവരിച്ചുള്ള ലഘുലേഖ അനുസ്മരണ വേദിയില്‍ പങ്കെടുത്തുവര്‍ക്ക് വിതരണം ചെയ്തു.

Recommended For You

About the Author: INTUC State Committee