ഐ.എന്‍.റ്റി.യു.സി. സംസ്ഥാന റാലിക്കും സമ്മേളനത്തിനും മുന്നോടിയായി നടത്തപ്പെടുന്ന ജില്ലാ റാലികളും സമ്മേളനങ്ങളും ആരംഭിച്ചു. നവംബര്‍ 11 മുതല്‍ ഡിസംബര്‍ 11 വരെയാണ് ജില്ലാ റാലികളും സമ്മേളനങ്ങളും നടക്കുന്നത്. ആദ്യറാലി മലപ്പുറത്ത് മഞ്ചേരിയില്‍ നവംബര്‍ 11 ന് മുന്‍മന്ത്രി എ.പി. അനില്‍കുമാര്‍ ഉത്ഘാടനം ചെയ്തു. ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് മുഖ്യപ്രഭാഷണം നടത്തി. ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്‍റ് വി.പി. ഫിറോസിന്‍റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത റാലി മഞ്ചേരി പട്ടണത്തിന് പുതിയൊരു അനുഭവവും തൊഴിലാളികള്‍ക്ക് ആവേശവും ആയി മാറി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നടപടികള്‍ ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ വേതനം മിനിമം കൂലിയായി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം നടപ്പിലാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശിഖ സഹിതം ഉടന്‍ വിതരണം ചെയ്യുക, കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക, സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക, ഇ.എസ്.ഐ, പ്രൊവിഡന്‍റ് ഫണ്ട്, ബോണസ്സ് ശമ്പള പരിധികള്‍ ഉയര്‍ത്തുക, അംഗനവാടി, ആശ, എന്‍.എച്ച്.എം., പാലിയേറ്റീവ് കെയര്‍, സ്കൂള്‍ പാചക തൊഴിലാളികള്‍ എന്നീ വിഭാഗം തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, യന്ത്രവല്‍ക്കരണം മൂലം തൊഴിലും, വരുമാനവും നഷ്ടമാകുന്ന കയറ്റിറക്ക് തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുക, പ്ലാന്‍റ്റേഷന്‍ തൊഴിലാളികള്‍ക്ക് ജീവിക്കാനാവശ്യമായ വേതനവും, പാര്‍പ്പിട സൗകര്യങ്ങളും ഉറപ്പ് വരുത്തുക, മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ക്കെതിരായ കരിനിയമങ്ങള്‍ പിന്‍വലിക്കുക, ആധുനിക അടിമത്വ സമ്പ്രദായ തൊഴില്‍ കരാര്‍വല്‍ക്കരണം ഉപേക്ഷിക്കുക, തൊഴിലാളികള്‍ക്ക് സ്ഥിരം നിയമനം നല്‍കുക, പരമ്പരാഗത മേഖലയില്‍ ആശ്വാസവേതന പദ്ധതി നടപ്പിലാക്കുക, മിനിമം വേതനം നടപ്പിലാക്കുന്നത് കോടതിയിലൂടെ തടയുന്ന തൊഴിലുടമകളുടെ നീക്കങ്ങളെ ചെറുക്കുക, പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിച്ച് പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, പ്രൊവിഡന്‍റ് ഫണ്ട് പെന്‍ഷന്‍ ഏറ്റവും കുറഞ്ഞത് 7000/ രൂപയായി നിശ്ചയിക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിയമം അനുശാസിക്കുന്ന തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തുക എന്നീ തൊഴിലാളികളെയും സാധാരണക്കാരെയും ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിയാണ് റാലികളും സമ്മേളനങ്ങളും നടക്കുന്നത്.

ജില്ലാ സമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞാല്‍ 2023 ഡിസംബര്‍ 29, 30 തീയതികളിലായി സംസ്ഥാന റാലിയും, സമ്മേളനവും തൃശ്ശൂരില്‍ നടക്കും. 29 ന് നടക്കുന്ന സംസ്ഥാന റാലിയോടനുബന്ധിച്ച് ആര്‍. ചന്ദ്രശേഖരന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉത്ഘാടനം ചെയ്യും. ഐ.എന്‍.റ്റി.യു.സി. ദേശീയ പ്രസിഡന്‍റ് ഡോ. ജീ. സഞ്ജീവറെഡ്ഡി, വൈസ് പ്രസിഡന്‍റ് ഡോ. എം. രാഘവയ്യ, കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, കെ.പി.സി.സി. പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ എന്നിവര്‍ പ്രസംഗിക്കും.


ആര്‍. ചന്ദ്രശേഖരന്‍റെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉത്ഘാടനം ചെയ്യും.
തൊഴിലാളികളുടെ പൊതുവിഷയങ്ങള്‍ വ്യവസായ – വാണിജ്യ മേഖലകളിലെ പ്രതിസന്ധി, രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും സാമ്പത്തിക അവസ്ഥ എന്നീ വിഷയങ്ങള്‍ അധികരിച്ചുള്ള പ്രമേയങ്ങള്‍ ഈ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും.
