മാര്‍ച്ച് 8 ന് കളക്ടറേറ്റ് ധര്‍ണ്ണ - ആര്‍. ചന്ദ്രശേഖരന്‍ - INTUC

മാര്‍ച്ച് 8 ന് കളക്ടറേറ്റ് ധര്‍ണ്ണ – ആര്‍. ചന്ദ്രശേഖരന്‍


വനിതാദിനമായ മാര്‍ച്ച് 8 ന് പ്രക്ഷോഭത്തിന് തുടക്കം…

ലോക വനിതാദിനമായ മാര്‍ച്ച് 8 ന് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ ഐ.എന്‍.റ്റി.യു.സി.യുടെ നേതൃത്വത്തില്‍ 14 ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുമ്പിലും ധര്‍ണ്ണ നടത്തുമെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റും, തൊഴിലുറപ്പ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും ആയ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ പത്രദൃശ്യ മാദ്ധ്യമ സമ്മേളനത്തിലൂടെ അറിയിച്ചു.

63 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കേരളത്തില്‍ കൃത്യമായി ജോലി ആവശ്യപ്പെടുന്നവര്‍ 27 ലക്ഷമാണ്. 100 ദിവസത്തെ തൊഴില്‍ നല്‍കിയിരിക്കണമെന്ന് നിയമം അനുശാസിക്കുമ്പോള്‍ ശരാശരി 57 ദിവസം മാത്രമാണ് ഈ വര്‍ഷം തൊഴില്‍ നല്‍കിയിട്ടുള്ളത്. ഇത് പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമം അനുശാസിക്കുന്ന 100 ദിവസത്തെ ജോലി ഉറപ്പ് വരുത്തുക, തൊഴില്‍ ദിനങ്ങള്‍ 200 ആക്കി വര്‍ദ്ധിപ്പിക്കുക, കര്‍ഷക തൊഴിലാളികളുടെ മിനിമം വേതനം അനുവദിക്കുക, E.S.I. ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം ആരംഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക വനിതാദിനമായ മാര്‍ച്ച് 8 ന് ആരംഭിക്കുന്ന ഈ പ്രക്ഷോഭം പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും, ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെ നിരന്തര സമരം തുടരുമെന്നും ശ്രീ. ചന്ദ്രശേഖരന്‍ അറിയിച്ചു.

About the Author: INTUC State Committee