ഇടതുപക്ഷ മുദ്രാവാക്യങ്ങളെല്ലാം പൂര്‍ണ്ണമായി വിഴുങ്ങിയ തൊഴിലാളി വിരുദ്ധ സര്‍ക്കാരാണ് കഴിഞ്ഞ 7 വര്‍ഷമായി കേരളം ഭരിക്കുന്നതെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ശ്രീ. ആര്. ചന്ദ്രശേഖരന് അഭിപ്രായപ്പെട്ടു. ഐ.എന്‍.റ്റി.യു.സി മലപ്പുറം ജില്ലാ റാലിയും സമ്മേളനവും ആയി ബന്ധപ്പെട്ട ജില്ലാ പ്രതിനിധി സമ്മേളനം നവംബര്‍ 12 ന് മഞ്ചേരിയില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ മിനിമം കൂലി തടസ്സപ്പെടുത്തി തൊഴിലുടമകളും കോര്‍പ്പറേറ്റ് മുതലാളിമാരും കോടതികളെ സമീപിക്കുമ്പോള്‍ അതിനെ നിയമംമൂലം തടയുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
നിത്യദാന ചിലവുകള്‍ക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍ ധൂര്‍ത്തിനും, ആര്ഭാടത്തിനും യാതൊരു കുറവും വരുത്തുന്നില്ല. ശ്രീ. ചന്ദ്രശേഖരന് ചൂണ്ടിക്കാട്ടി.
വിലക്കയറ്റവും പൂഴിത്തിവയ്പും തടയുവാനായി രൂപീകരിക്കപ്പെട്ട സപ്ലൈക്കോയുടെ പ്രവര്‍ത്തനം സ്തംഭനത്തിനായതിനാല് കരിഞ്ചന്ത വിപണി സജീവമായിരിക്കുന്നതായും ഇതിന്റെ ദുരിതം പേറുന്നത് പണിയെടുത്ത് ജീവിക്കുന്ന തൊഴിലാളികളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും ചന്ദ്രശേഖരന് മുന്നറിയിപ്പ് നല്കി.

ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് ശ്രീ. വി.പി. ഫിറോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ. റജി, എന്‍.എ. കരീം, ഹസ്സന് പുല്ലന്കോട്, എം.കെ. ബാലകൃഷ്ണന്, സുബൈര്‍ പച്ചീരി എന്നിവര്‍ പ്രസംഗിച്ചു.
