മെയ് 2, 3 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുന്ന ഐ.എന്‍.റ്റി.യു.സി. പ്ലാറ്റിനം ജൂബിലി ആഘോഷവും, ദേശീയ വര്‍ക്കിംഗ് കമ്മിറ്റി യോഗവും, സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനവും പ്രൗഢഗംഭീരമായി നടത്താന്‍ മാര്‍ച്ച് 1 ന് തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലാ പ്രസിഡന്റ്മാരുടെ യോഗം തീരുമാനിച്ചു.

മെയ് 2 ന് ദേശീയവര്‍ക്കിംഗ് കമ്മിറ്റിയും, മെയ് 3 ന് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനവും, അതിനുശേഷം പ്ലാറ്റിനം ജൂബിലി ആഘോഷവും ഉത്ഘാടനം ചെയ്യപ്പെടും

സംസ്ഥാന പ്രസിഡന്റായി 3-ാം പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ആര്. ചന്ദ്രശേഖരനെയും, ജില്ലാ പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട സര്‍വ്വശ്രീ. വി.ആര്. പ്രതാപന്, ജി. ബൈജു, മലയാലപ്പുഴ ജ്യോതിഷ്കുമാര്‍, ഫിലിപ്പ് ജോസഫ്, കെ.വി. ജോര്‍ജ്ജ് കരിമറ്റം, കെ.കെ. ഇബ്രാഹിംകുട്ടി, സുന്ദരന്‍ കുന്നത്തുള്ളി, വി.പി. ഫിറോസ്, കെ. രാജീവ്, പി.പി. ആലി, ജോസ് ജോര്‍ജ്ജ് പ്ലാത്തോട്ടം, പി.ജി. ദേവ് എന്നിവരെ ഇലക്ഷന് ക്രഡന്‍ഷ്യല്‍ കമ്മിറ്റിക്ക് വേണ്ടി അനുമോദിച്ചു.

മാര്‍ച്ച് 8 ന് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുമ്പില്‍ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളി ധര്‍ണ്ണ സജീവമാക്കുവാനും, മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വന്‍ വിജയമാക്കുവാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രതിനിധി സമ്മേളനങ്ങള്‍ മാര്‍ച്ച് 9 മുതല്‍ 22 വരെയായി നടത്തുവാനുള്ള തീരുമാനവും കൈക്കൊണ്ടതായി നേതാക്കള്‍ അറിയിച്ചു.

