ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് ഡോ: ജി. സഞ്ജീവ റെഡ്ഡി ഉത്ഘാടനം ചെയ്തു - INTUC

ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് ഡോ: ജി. സഞ്ജീവ റെഡ്ഡി ഉത്ഘാടനം ചെയ്തു

ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് (കെ. കരുണാകരന്‍ സ്മാരക മന്ദിരം) തിരുവനന്തപുരത്ത് ഐ.എന്‍.റ്റി.യു.സി. ദേശീയ പ്രസിഡന്‍റ് ഡോ: ജി. സഞ്ജീവ റെഡ്ഡി 2022 മെയ് 3 ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകസമിതി അംഗം ശ്രീ. എ.കെ. ആന്‍റണി, കെ.പി.സി.സി. പ്രസിഡന്‍റ് ശ്രീ. കെ. സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി, മുന്‍ കെ.പി.സി.സി. പ്രസിഡന്‍റ്മാരായ ശ്രീ. തെന്നല ബാലകൃഷ്ണപിള്ള, ശ്രീ. രമേശ് ചെന്നിത്തല, ശ്രീ. ശശി തരൂര്‍ എം.പി., ശ്രീ. പി.സി. വിഷ്ണുനാഥ് എം.എല്‍.എ., ശ്രീ. എം. വിന്‍സന്‍റ് എം.എല്‍.എ. എന്നിവരും ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്‍റുമാരും, ജനറല്‍ സെക്രട്ടറിയും, ട്രഷററും മറ്റ് കേന്ദ്ര-സംസ്ഥാന നേതാക്കളും ചടങ്ങിന് സാക്ഷികളായി.

സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ കൊടിമരത്തില്‍ പതാക ഉയര്‍ത്തുകയും, ഡോ: ജി. സഞ്ജീവ റെഡ്ഡി ശിലാഫലകം അനാവരണം ചെയ്യുകയും ചെയ്തശേഷമായിരുന്നു ഭദ്രദീപം കൊളുത്തിയുള്ള ഉത്ഘാടനം.

വളരം ലളിതവും, പ്രഢഗംഭീരവും ആയി നടന്ന ചടങ്ങിന് ശേഷം ചേര്‍ന്ന യോഗത്തില്‍ ഡോ: ജി. സഞ്ജീവ റെഡ്ഡിയും, എ.കെ. ആന്‍റണിയും അടക്കമുള്ള മുഴുവന്‍ നേതാക്കളും ഐ.എന്‍.റ്റി.യു.സി.യുടെ കേരളത്തിലെ സ്ഥാപകനേതാവ് കെ. കരുണാകരന്‍റെ നാമധേയത്തില്‍ ഇത്ര മനോഹരമായ ഒരു സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മിച്ച് ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച ശ്രീ. ആര്‍. ചന്ദ്രശേഖരനെയും, സഹപ്രവര്‍ത്തകരെയും അഭിനന്ദിച്ചു.

Recommended For You

About the Author: INTUC State Committee