ഐ.എന്‍.റ്റി. യു.സി. സംസ്ഥാന പ്രസിഡന്റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഐ.എന്‍. റ്റി. യു.സി. പ്ലാറ്റിനം ജൂബിലി സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പ്രകാശനം നടത്തി.

പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ (സെന്‍ട്രല്‍ റീജിയണ്‍) ശ്രീമതി മറിയാമ്മ തോമസ് പ്ലാറ്റിനം ജൂബിലി സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്ത് മുഖ്യാതിഥിയായി ശ്രീ. ശശി തരൂര്‍ എം.പി.യ്ക്ക് കൈമാറി.

ലളിതവും, പ്രൗഢഗംഭീരവും ആയ ചടങ്ങില്‍ ഐ.എന്‍.റ്റി. യു.സി. ദേശീയ സെക്രട്ടറി ശ്രീ. പാലോട് രവി, ദേശീയ പ്രവര്‍ത്തകസമിതി അംഗം ശ്രീ. വി.ജെ. ജോസഫ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. വി.ആര്‍. പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു.
